Friday, July 28, 2017

ജാലകങ്ങൾ


അടയാളങ്ങൾ ബാക്കി വയ്ക്കാൻ ഒരുപാടു ജാലകങ്ങൾ, കൈകൾകൊണ്ടും വിരലുകൾകൊണ്ടും തള്ളിതുറക്കാനും അടയ്ക്കാനും പറ്റുന്ന ജാലകങ്ങൾ, സാക്ഷകൾ സാക്ഷികളില്ലാതെപോലും തുറക്കാൻ സഹായിക്കുന്ന ജാലകങ്ങൾ.
ജാലകങ്ങൾക്കുപറയാൻ ഒരുപാട് കഥകളുണ്ട് ചിരിപ്പിക്കുന്നതും കണ്ണുനനയിപ്പിക്കുന്നതും...അങ്ങനെ ഇത്തിരി ഒത്തിരി കഥകൾ. തള്ളിത്തുറക്കുമ്പോൾ ഒരല്പം വേദനകാണുമെങ്കിലും ജാലകങ്ങൾ പുറത്തെ കാഴ്ചകളിലേക്കും അതിലൂടെ നമ്മുടെ പുഞ്ചിരിയിലേക്കും പലവട്ടം നോക്കുന്നു. തുറക്കാത്ത ജാലകങ്ങൾക്ക് പറയാൻ വിശേഷങ്ങൾ ഒരുപാട്. മാറാല പിടിച്ച പലതും മാറാല പിടിപ്പിച്ച് മനസ്സിലൊതുക്കി അടക്കിപ്പിടിച്ചു അടഞ്ഞു കിടക്കുന്നു ...ഇനി തുറക്കുമ്പോഴുള്ള വേദനയും കാത്ത് ..

Search this Blog

Related Posts with Thumbnails