Photo courtesy: Pinterest |
എന്റെ വിരലുകൾക്ക് ഭംഗിയില്ലാത്തതുകൊണ്ടാണോ എന്റെ എഴുത്തിനും ഭംഗിയില്ലാത്തത് ? ലക്ഷ്മിക്ക് സംശയമായി. അവൾ കൈപ്പത്തി മെല്ലെ ഉയർത്തി ഓരോ വിരലുകളായി നോക്കി.. വെളുത്തുനീണ്ടു മെലിഞ്ഞ വിരലുകൾ, വിരലിന്റെ അറ്റം അവളുടെ പുരികങ്ങൾപോലെ നെർത്തത് , നഖങ്ങൾ നന്നായി വെട്ടി മിനുസപ്പെടുത്തിയിരികുന്നു, ഇളം പിങ്ക് നിറമാണ് നഖങ്ങൾക്ക്. അറ്റം അല്പം വെളുത്തിരിക്കുന്നു, അവളുടെ കണ്ണുകൾപോലെ അവയ്ക്കും നല്ല തിളക്കമുണ്ട്...
അവൾ ഒരു പേനയെടുത്തു പിടിച്ചു നോക്കി..എഴുതും പോലെ ചലിപ്പിച്ചു.. രണ്ടാം തരത്തിൽ കണക്കു പഠിപ്പിച്ച ഗീത ടീച്ചർ പേന പിടിക്കുന്നതു ലക്ഷി ഓർത്തു, അതുപൊലിരിക്കുന്നു അവളുടെ വിരലുകൾ.
നല്ല ഭംഗിയാണ് ഗീത ടീച്ചറിന്റെ വിരലുകൾക്ക്, പീന്നെന്താ എന്റെ വിരലുകൾക്ക് ? നല്ല ഭംഗിയാണല്ലോ.. പിന്നെ എഴുത്തിനാണോ കുഴപ്പം? നല്ല ഭംഗിയുള്ള കൈയ്യക്ഷരമെന്നു തിരുമേനി പറയുകയും ചെയ്തല്ലോ.. ഗണപതിഹോമം നടത്തിയിട്ട് തിരുമേനി നുണ പറഞ്ഞതാണോ?... അത് മാതൃഭൂമിയിൽ അച്ചടിച്ചുവരികയും ചെയ്തു. അന്ന് ലക്ഷ്മിക്ക് വല്ല്യ സന്തോഷം തോന്നിയ ദിവസമായിരുന്നു. ചിറ്റപ്പൻ നിർബന്ധിച്ചാണ് അന്നത് അയച്ചു കൊടുത്തത്. എന്തായാലും മൊത്തത്തിൽ നല്ല അഭിപ്രായമാണ്. കയ്യിലെടുത്ത പേന നിലത്തു വയ്ക്കാതെ ലക്ഷ്മി ഒരു കടലാസ്സെടുത്ത് എഴുതി... "ശ്രീ "
No comments:
Post a Comment