"ആരിയൻ നെല്ലിന്റെ ചോറു തരാം
അന്നത്തിന്നപ്പുറം പാടിത്തരാം
അമ്മയീ താലത്തിൽ വച്ചിരിപ്പൂ
പൂമൊട്ടു പോലഞ്ചുരുളമാത്രം "
എന്നോ കേട്ട ഒരു കവിതയുടെ വരികളാണ് , എന്റെ ഓർമ്മ ശരിയെങ്കിൽ 'ഒരു ഊട്ടു പാട്ട് ' എന്നാണു വായിച്ചുകേട്ടത് , പാടിക്കെട്ടു എന്നു പറയുന്നതാവും ശരി, കേട്ട അതേ ഈണത്തിൽ കേൾക്കാൻ എന്തോ ഒരു സുഖം തോന്നി.. ഇന്നു മുഴുവൻ ഈ കവിതയും ചൊല്ലിയതോർത്ത് വരികളിലെ വാത്സല്യം ശെരിക്കും അനുഭവിച്ചു . അങ്ങനെ ഇക്കൊല്ലത്തെ ലോക മാതൃദിനത്തിന്റെ അവസാന നിമിഷം അതേ ഈണത്തിൽ പലവട്ടം കേൾക്കുവാനും, ആസ്വദിക്കുവാനും സാധിച്ചു കൂടാതെ, സുജിത് ശിവാനന്ദ് എന്ന കവിയെ വരികളിലൂടെ പരിചയപ്പെടാനും കഴിഞ്ഞു.
ശ്രീ. സുജിത് ശിവാനന്ദ് |
Poomottukal - പൂമൊട്ടുകൾ - (with English explanatory notes)
YouTube Link
No comments:
Post a Comment