![]() |
Photo Courtesy: rarepostcard.com |
വിമാനമാണെങ്കിൽ, സ്വപ്നങ്ങളും പ്രതീക്ഷകളും അതിൽ ചേർത്ത് വയ്ക്കും വെട്ടിത്തിളങ്ങുന്ന അതിന്റെ മിന്നാമിന്നി ചിറകുകൾ അവന്റെ സ്വപ്‌നങ്ങൾ വാരിയെടുത്ത് മേഘങ്ങൾക്കിടയിൽ മറയുന്നത് വരെ നോക്കിക്കിടക്കും മറഞ്ഞിട്ടും അതിന്റെ ചെറുമൂളൽ കാതോർത്ത് കിടക്കും.
വാൽനക്ഷത്രങ്ങളെ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും അവറ്റകൾ എന്തോ തിരക്കിലെന്നപോലെ കടന്നുപോകുന്നു. കയ്യിലിരിക്കുന്ന കളിപ്പാട്ടത്തിന് ജീവൻ കൊടുക്കാൻപോലും കഴിവില്ലാത്ത അതുങ്ങളെ നോക്കി എന്ത് ആഗ്രഹിക്കാനാണ്? എന്നിട്ടും രണ്ടും കല്പിച്ചങ്ങാഗ്രഹിക്കും... പരിഭവങ്ങളില്ലാതെ പിണക്കങ്ങളില്ലാതെ എത്രയോ വാൽനക്ഷത്രങ്ങൾ, എത്രയോ വിമാനങ്ങൾ....!
No comments:
Post a Comment