Wednesday, May 18, 2016

അനീഷിന്റെ ചിത്രങ്ങൾ



Pic: Aneesh's Favourite Clicks, FACEBOOK

ജീവനുള്ളതും അല്ലാത്തതുമായ നമുക്കുചുറ്റുമുള്ള പ്രകൃതിയുടെ ചലനങ്ങളെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നു, നല്ലൊരു ഫോട്ടോഗ്രാഫർ അതിനൊരു ആത്മാവും!
അനീഷിന്റെ നിശ്ചലഛായാഗ്രഹണം



Monday, May 9, 2016

പൂമൊട്ടുകൾ




"ആരിയൻ നെല്ലിന്റെ ചോറു തരാം
അന്നത്തിന്നപ്പുറം പാടിത്തരാം
അമ്മയീ താലത്തിൽ വച്ചിരിപ്പൂ
പൂമൊട്ടു പോലഞ്ചുരുളമാത്രം "

എന്നോ കേട്ട ഒരു കവിതയുടെ വരികളാണ് , എന്റെ ഓർമ്മ ശരിയെങ്കിൽ 'ഒരു ഊട്ടു പാട്ട് ' എന്നാണു വായിച്ചുകേട്ടത് , പാടിക്കെട്ടു എന്നു പറയുന്നതാവും ശരി, കേട്ട അതേ ഈണത്തിൽ കേൾക്കാൻ എന്തോ ഒരു സുഖം തോന്നി.. ഇന്നു മുഴുവൻ ഈ കവിതയും ചൊല്ലിയതോർത്ത് വരികളിലെ വാത്സല്യം ശെരിക്കും അനുഭവിച്ചു . അങ്ങനെ ഇക്കൊല്ലത്തെ ലോക മാതൃദിനത്തിന്റെ അവസാന നിമിഷം അതേ ഈണത്തിൽ പലവട്ടം കേൾക്കുവാനും, ആസ്വദിക്കുവാനും സാധിച്ചു കൂടാതെ, സുജിത് ശിവാനന്ദ്‌ എന്ന കവിയെ വരികളിലൂടെ പരിചയപ്പെടാനും കഴിഞ്ഞു.

ശ്രീ. സുജിത് ശിവാനന്ദ് 

Poomottukal - പൂമൊട്ടുകൾ - (with English explanatory notes)

YouTube Link

Tuesday, May 3, 2016

പരിഭവം

 
Photo Courtesy: rarepostcard.com
ആകാശത്ത് നക്ഷത്രങ്ങളെ നോക്കി കിടക്കുന്ന ചെക്കൻ.ചെറുപുസ്തകങ്ങളിൽ വായിച്ച ആകാശക്കഥകൾ മിന്നിമറയുന്ന കൊച്ചു മനസ്സ് , ഇടയ്ക്കിടെ തെന്നിനീങ്ങുന്ന വിമാനങ്ങളെ നോക്കി അവൻ ഒരുപാട് ചിന്തിക്കാറുണ്ടായിരുന്നു. ചിലപ്പോൾ അവൻ അച്ഛനെ വായിച്ചറിഞ്ഞ കഥകൾ ചില്ലറ നുണകളും ചേർത്ത് പറഞ്ഞു കേൾപ്പിക്കും അപ്പോഴും അവന്റെ മനസ്സ് തെന്നിനീങ്ങുന്ന വിമാനങ്ങളെയും "പിനോക്യോ"-വിലെ വാൽനക്ഷത്രത്തെയും പ്രതീക്ഷിക്കും. 
വിമാനമാണെങ്കിൽ, സ്വപ്നങ്ങളും പ്രതീക്ഷകളും അതിൽ ചേർത്ത് വയ്ക്കും വെട്ടിത്തിളങ്ങുന്ന അതിന്റെ മിന്നാമിന്നി ചിറകുകൾ അവന്റെ സ്വപ്‌നങ്ങൾ വാരിയെടുത്ത് മേഘങ്ങൾക്കിടയിൽ മറയുന്നത് വരെ നോക്കിക്കിടക്കും മറഞ്ഞിട്ടും അതിന്റെ ചെറുമൂളൽ കാതോർത്ത് കിടക്കും. 
വാൽനക്ഷത്രങ്ങളെ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും അവറ്റകൾ എന്തോ തിരക്കിലെന്നപോലെ കടന്നുപോകുന്നു. കയ്യിലിരിക്കുന്ന കളിപ്പാട്ടത്തിന് ജീവൻ കൊടുക്കാൻപോലും കഴിവില്ലാത്ത അതുങ്ങളെ നോക്കി എന്ത് ആഗ്രഹിക്കാനാണ്? എന്നിട്ടും രണ്ടും കല്പിച്ചങ്ങാഗ്രഹിക്കും... പരിഭവങ്ങളില്ലാതെ പിണക്കങ്ങളില്ലാതെ എത്രയോ വാൽനക്ഷത്രങ്ങൾ, എത്രയോ വിമാനങ്ങൾ....!

Sunday, May 1, 2016

"ശ്രീ "- ലക്ഷ്മി

Photo courtesy: Pinterest

എന്റെ വിരലുകൾക്ക് ഭംഗിയില്ലാത്തതുകൊണ്ടാണോ എന്റെ എഴുത്തിനും ഭംഗിയില്ലാത്തത് ? ലക്ഷ്മിക്ക് സംശയമായി. അവൾ കൈപ്പത്തി മെല്ലെ ഉയർത്തി ഓരോ വിരലുകളായി നോക്കി.. വെളുത്തുനീണ്ടു മെലിഞ്ഞ വിരലുകൾ, വിരലിന്റെ അറ്റം അവളുടെ പുരികങ്ങൾപോലെ നെർത്തത് , നഖങ്ങൾ നന്നായി വെട്ടി മിനുസപ്പെടുത്തിയിരികുന്നു, ഇളം പിങ്ക് നിറമാണ് നഖങ്ങൾക്ക്. അറ്റം അല്പം വെളുത്തിരിക്കുന്നു, അവളുടെ കണ്ണുകൾപോലെ അവയ്ക്കും നല്ല തിളക്കമുണ്ട്...
അവൾ ഒരു പേനയെടുത്തു പിടിച്ചു നോക്കി..എഴുതും പോലെ ചലിപ്പിച്ചു..  രണ്ടാം തരത്തിൽ കണക്കു പഠിപ്പിച്ച ഗീത ടീച്ചർ പേന പിടിക്കുന്നതു ലക്ഷി ഓർത്തു, അതുപൊലിരിക്കുന്നു അവളുടെ വിരലുകൾ.
നല്ല ഭംഗിയാണ് ഗീത ടീച്ചറിന്റെ വിരലുകൾക്ക്, പീന്നെന്താ എന്റെ വിരലുകൾക്ക് ? നല്ല ഭംഗിയാണല്ലോ.. പിന്നെ എഴുത്തിനാണോ കുഴപ്പം? നല്ല ഭംഗിയുള്ള കൈയ്യക്ഷരമെന്നു തിരുമേനി പറയുകയും ചെയ്തല്ലോ.. ഗണപതിഹോമം നടത്തിയിട്ട് തിരുമേനി നുണ പറഞ്ഞതാണോ?... അത് മാതൃഭൂമിയിൽ അച്ചടിച്ചുവരികയും ചെയ്തു. അന്ന്  ലക്ഷ്മിക്ക് വല്ല്യ സന്തോഷം തോന്നിയ ദിവസമായിരുന്നു. ചിറ്റപ്പൻ നിർബന്ധിച്ചാണ്  അന്നത് അയച്ചു കൊടുത്തത്. എന്തായാലും മൊത്തത്തിൽ നല്ല അഭിപ്രായമാണ്. കയ്യിലെടുത്ത പേന നിലത്തു വയ്ക്കാതെ ലക്ഷ്മി ഒരു കടലാസ്സെടുത്ത് എഴുതി... "ശ്രീ "

Search this Blog

Related Posts with Thumbnails